Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിലെ മുഖ്യമന്ത്രിയുടെ പടം വികൃതമാക്കിയനിലയിൽ
പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യം പ്രസിദ്ധീകരിച്ച കെ.എസ്.ആർ.ടി.സി ബസിൽ മുഖ്യമന്ത്രിയുടെ പടം വികൃതമാക്കിയ നിലയിൽ.
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിനു പിറകുവശത്ത് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ കെ-ഫോൺ പരസ്യത്തിലാണ് മുഖ്യമന്ത്രിയുടെ പടം ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ പടം മാത്രമാണ് വികൃതമാക്കിയിരിക്കുന്നത്.
ഫോട്ടോയുടെ ചുണ്ട് ലിപ്സ്റ്റിക് പുരട്ടിയാണ് വികൃതമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലാണ് പരസ്യം രേഖപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.