Posted On
date_range Updated On
date_range ക്ഷേത്രമുറ്റത്ത് പെരുമ്പാമ്പിനെ കണ്ടെത്തി
പന്തളം : ക്ഷേത്രമുറ്റത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കടക്കാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പരിസരത്തിൽ നിന്നുമാണ് ശനിയാഴ്ച രാത്രി പത്തരയോടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ സപ്താഹം ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി ക്ഷേത്രവും പരിസരവും വൃത്തിയാക്കിയിരുന്നു.
ശനിയാഴ്ച രാത്രിയിൽ ക്ഷേത്ര പരിസരം അലങ്കരിക്കുന്നതിനിടയിൽ ക്ഷേത്ര ഭാരവാഹികളാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത് ക്ഷേത്രത്തിലെ ഭരണസമിതിയിലെ വൈസ് പ്രസിഡണ്ട് അരുൺ കടയക്കാട് പെരുമ്പാമ്പിനെ കണ്ടെത്തി വിവരം പന്തളം പൊലീസിനെ അറിയിക്കുകയായിരുന്നു. രാത്രി ഒരു മണിയോടുകൂടി ഫോറസ്റ്റ് അധികാരികൾ ക്ഷേത്ര പരിസരത്ത് എത്തി പെരുമ്പാമ്പുമായി ഫോറസ്റ്റ് ഓഫീസിലേക്ക് പോയി. 16 അടി നീളം വരുന്ന പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത് ആദ്യമായാണ് ഇവിടെ പെരുമ്പാവൂവിനെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.