സ്നേഹാദരവ്

പന്തളം: ചേരിക്കൽ പീപിൾസ് ലൈബ്രറിയുടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രിയരാജ് ഭരതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലനടൻ നിരഞ്ജന് ഉപഹാരം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. നഗരസഭാംഗങ്ങളായ എസ്. അരുൺ, ടി.കെ. സതി, പി.കെ. സുഭാഷ്, നിബിൻ രവീന്ദ്രൻ, എം.എസ്. ശിവരാമൻ, ടി.കെ. അജി എന്നിവർ സംസാരിച്ചു. കാവ്യസന്ധ്യയിൽ ബി. അജിത്​കുമാർ, പന്തളം പ്രഭ, സദാനന്ദി രാജപ്പൻ, അഭിലാഷ് പനിക്കുഴത്തിൽ എന്നിവർ കവിതകൾ ആലപിച്ചു. സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ സ്വാഗതവും ജോ.സെക്രട്ടറി കെ.കെ. ബിജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.