കുളനട: പനങ്ങാട് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും രക്തസാക്ഷി അനുസ്മരണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജോർജ്കുട്ടി അധ്യക്ഷതവഹിച്ചു. പന്തളം: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷനൽ സർവിസ് സ്‌കീം, ഗൈഡ്‌സ്, മറ്റു വിദ്യാർഥികൾ എന്നിവർ ചേർന്ന് റാലിനടത്തി. പ്രിൻസിപ്പൽ കെ.ആർ. ഗീതദേവി ഉദ്ഘാടനം ചെയ്തു. പറന്തൽ: നാഷനൽ എക്‌സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റി പറന്തൽ യൂനിറ്റിൽ. രക്ഷാധികാരി ബി. നരേന്ദ്രനാഥ് പതാക ഉയർത്തി. കൈപ്പുഴ റെസി. അസോസിയേഷനിൽ പ്രസിഡന്‍റ് ടി.ജി. ദിലീപ്കുമാർ പതാകയുയർത്തി. തട്ടയിൽ: ഇടമാലി വിശ്വഭാരതി സാംസ്‌കാരികവേദി ഗ്രാമവികസന കേന്ദ്രവും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടത്തിയ റാലി രക്ഷാധികാരി വി.കെ. ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.