അടൂർ: മാസ്‌കും ധരിച്ച് പുത്തനുടുപ്പും കുടയും ബാഗുമായി കുരുന്നുകളെത്തി. വിദ്യാലയങ്ങളിൽ കുട്ടികളുടെ കളിചിരികൾ നിറഞ്ഞു. അടൂർ ഉപജില്ല സ്കൂൾ ഏഴംകുളം ഗവ. എൽ.പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഡി. അശോകൻ, ജില്ല പഞ്ചായത്ത് അംഗം ബീനപ്രഭ, ബോക്ക് പഞ്ചായത്ത് അംഗം എസ്. രഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജയൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധാമണി ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്. ഷീജ, ബാബു ജോൺ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സീമദാസ്, അനിൽ നെടുമ്പള്ളിൽ, ഡി. ഡാനിയൽ, അൻസിയ, എസ്.ആർ.സി. നായർ, ഏഴംകുളം മോഹൻകുമാർ, സ്മിത എം. നാഥ് തുടങ്ങിയവർ സംസാരിച്ചു. PTL ADR Pravesanothsavam 1 അടൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ഏഴംകുളം ഗവ. എൽ.പി.എസിൽ ഉദ്ഘാടനം ചെയ്യാനെത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുട്ടികൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.