പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ 9, 10, 11, 12, 13, 14, 15, 16, 17 വാര്‍ഡുകളിലെ ഭിന്നശേഷി മേയ് 25ന് രാവിലെ 10.30ന് ഇളപ്പുപാറ 66ാം നമ്പര്‍ അംഗന്‍വാടിയിലും 1, 2, 3, 4, 5, 6, 7, 8, 18, 19 വാര്‍ഡുകളിലെ അന്നേദിവസം ഉച്ചക്ക് രണ്ടിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ---------- കശുമാവിൻ തൈ വിതരണം പത്തനംതിട്ട: കശുവണ്ടി വികസന ഏജൻസിയും കോന്നി താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കും സംയുക്തമായി കോന്നി താലൂക്കിലെ കർഷകർക്ക് മുന്തിയ ഇനം കശുമാവിന്റെ തൈകൾ വിതരണം ചെയ്യും. മൂന്നാം വർഷം കായ്ക്കുന്നതും വലിയ ഉയർച്ചയിൽ പോകാത്തതും ഇനം തൈകളാണിവ. കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പുമായി ബാങ്കിൽ ബന്ധപ്പെടണം. ഫോൺ: 9447107101. ബാലവേദി ക്യാമ്പ് കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഒമ്പത് മുതൽ 16 വയസ്സ് വരെയുള്ളവർക്കായി ബാലവേദി ക്യാമ്പ് ഈ മാസം 28, 29 തീയതികളിൽ നടത്തും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാണ് ക്യാമ്പ്. പാട്ട്, വര, നൃത്തം, വിവിധ ഗെയിമുകൾ എന്നിവയുടെ സഹായത്താൽ വ്യക്തിത്വ- പഠന സഹായ കഴിവുകളുടെ വികസനം സാധ്യമാകുന്ന ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. ഫോൺ: 70 1250 5246.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.