ധ​നേ​ഷ്

ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പ​ന്ത​ളം: ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ 34ാം വാ​ർ​ഡി​ലെ ചേ​രി​ക്ക​ലെ​ത്തി​യ പ​ന്ത​ളം ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ളെ പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത​ളം ചേ​രി​ക്ക​ൽ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ധ​നേ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ത​ങ്ങ​ൾ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി വ​ന്ന​വ​രാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​ത് റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ച മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ ധ​നേ​ഷും ഇ​യാ​ളു​ടെ മാ​താ​വ് വ​ത്സ​ല​യും ചേ​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for threatening healthcare workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.