പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു സ്ഥാനാർഥി. കേരള കോൺഗ്രസ് പ്രതിനിധി റോയി ഫിലിപ്പിനെയാണ് തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും സ്ഥാനാർത്ഥിയാക്കുന്നത്. മുൻ പ്രസിഡന്റ് രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എൽ.ഡി.എഫ് പിന്തുണ സ്വീകരിക്കാൻ തയാറായ റോയിക്ക് വിപ്പ് നൽകി പ്രതിരോധം തീർക്കാനാണ് യു.ഡി.എഫ് തീരുമാനം. രാവിലെ 11 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
കോഴഞ്ചേരി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളും, ഒരു സ്വതന്ത്ര അംഗവും. യു.ഡി.എഫ് ജില്ല കമ്മറ്റി യോഗം ചേർന്ന് നൽകിയ വിപ്പ് മറികടന്ന് എൽ.ഡി.എഫിനൊപ്പം നിൽക്കാനാണ് റോയി ഫിലിപ്പിന്റെ തീരുമാനം. റോയിയെ പിന്തുണക്കുന്നതിലൂടെ യു.ഡി.എഫിനെ ഭിന്നിപ്പിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.