representative image
പത്തനംതിട്ട: ഭരണം തുടങ്ങും മുമ്പ് തന്നെ ഭരണത്തിലേറാൻ പിന്തുണച്ച സ്വതന്ത്രന് സി.പി.എമ്മിെൻറ കൈയയച്ച സഹായം. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ശേഷം ഇടതുമുന്നണിയെ ഭണത്തിലേറാൻ മുന്നിൽനിന്ന് സഹായിച്ച കൗൺസിലറുടെ പുരയിടത്തിൽനിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയക്കാൻ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന കൗൺസിൽ ഹാളിൽ ഇരുന്ന് സി.പി.എം നേതാവിെൻറ വിളിയെത്തി.
എസ്.ഐ പിടിച്ച വണ്ടി വിട്ടുകൊടുത്തെങ്കിലും പിന്നാലെ എസ്.പി ഇടപെട്ട് സ്വന്തം സ്ക്വാഡിനെ വിട്ട് മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തു. ഏഴു ടിപ്പറും മണ്ണുമാന്തിയുമാണ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച രാവിലെ 11ന് പുത്തൻപീടികക്ക് സമീപം പ്രൊബേഷൻ എസ്.ഐയാണ് അനധികൃത മണ്ണുകടത്ത് പിടികൂടിയത്. കൗൺസിലറുടെ പുരയിടത്തിൽനിന്നാണ് മണ്ണെടുത്തത്.
ഇവരുടെ കൈവശമുണ്ടായിരുന്ന പാസിൽ ജനുവരി ഒന്നുവരെ മണ്ണെടുക്കാനുള്ള തീയതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇവിടെ നിന്ന് മണ്ണെടുക്കാൻ പാസ് അനുവദിച്ചിട്ടില്ലെന്നാണ് മൈനിങ് ആൻഡ് ജിയോളജി ജില്ല ഓഫിസിൽനിന്നുള്ള വിശദീകരണം. റാന്നി ഭാഗത്തേക്ക് കൊടുത്ത പാസിൽ തിരുത്തലുകൾ വരുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.