ഹജ്ജ് അപേക്ഷ സേവന കേന്ദ്രം പത്തനംതിട്ടയിൽ
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഹജ്ജ് അപേക്ഷ സേവന കേന്ദ്രം തുറന്നു
പത്തനംതിട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ സേവന കേന്ദ്രത്തിെൻറ ഉദ്ഘാടനം പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ എം. നാസർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ടൗൺ ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽവാഹിദ് സി.എ, അഫ്സൽ ആനപ്പാറ, പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് സെക്രട്ടറി എസ്. അഫ്സൽ എന്നിവർ സംബന്ധിച്ചു. ഫോൺ: 9495661510, 9037142805, 9447414774
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.