Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ തീപിടിത്തം
പത്തനംതിട്ട: പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 9.15ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തി കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിലെ ഓഫിസ് മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലെ പൈപ്പിലാണ് തീപ്പിടിത്തമുണ്ടായത്.
പെട്രോൾ ടാങ്കിലെ അമിത സമ്മർദം പുറന്തള്ളുന്നതിനായി സ്ഥാപിച്ച വേപ്പർവെൻറിെൻറ ഭാഗത്താണ് തീപ്പിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് സാധനങ്ങളെല്ലാം കത്തി.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. പത്തനംതിട്ട അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ വിനോദ്കുമാറിെൻറ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.