പരിസ്ഥിതി ലോല മേഖല: പൂട്ടേണ്ടിവരിക 10 ക്വാറികൾ

പത്തനംതിട്ട: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാൽ ജില്ലയിൽ പൂട്ടേണ്ടിവരിക കുറഞ്ഞത് 10 ക്വാറികൾ. പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്ന പ്രാഥമിക കണക്ക് ഇപ്രകാരം: കോട്ടാങ്ങൽ -ഒന്ന്, വടശ്ശേരിക്കര -രണ്ട്, കോന്നി പയ്യനാമൺ -ഒന്ന്, കോന്നി കല്ലേലി -ഒന്ന്, കലഞ്ഞൂർ -നാല്, അരുവാപ്പുലം -ഒന്ന്.

ഉത്തരവ് നടപ്പായാൽ ഒരുപക്ഷേ, ഇതി‍െൻറ ഇരട്ടിയോളം എണ്ണം പൂട്ടേണ്ടിവന്നേക്കാമെന്നും അവർ സൂചിപ്പിക്കുന്നു. ഇത്രയും ക്വാറികൾ പൂട്ടുന്നത് ക്വാറി ഉൽപന്നങ്ങൾക്ക് കടുത്ത ക്ഷാമം ഉണ്ടാക്കും.

10 ക്വാറികളെങ്കിലും നിലച്ചാൽ പരിസ്ഥിതിക്ക് അത്രയും ആഘാതം കുറയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

മലയോര മേഖലയിൽ നടക്കുന്ന ഉഗ്രസ്ഫോടനങ്ങൾ മണ്ണും പാറയുമായുള്ള പിടിത്തം വേറിടുന്നതിന് വലിയ കാരണമാകുന്നുണ്ട്. ഇത് ഉരുൾപൊട്ടൽപോലെ വലിയ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അവർ പറയുന്നു. 

മലയോരത്ത്​ ആശങ്ക, പ്രതിഷേധം

പ​ത്ത​നം​തി​ട്ട: സം​ര​ക്ഷി​ത വ​ന​ത്തി​ന്​ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ബ​ന്ധ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്​ ക​ന​ത്ത ആ​ശ​ങ്ക. ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന്​​ മ​ല​യോ​ര മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ഏ​ഴ്​ വി​ല്ലേ​ജി​ൽ​പെ​ടു​ന്ന​വ​ർ ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര​വ​മാ​യി രം​ഗ​ത്തി​റ​ങ്ങും.

പ്ര​തി​ഷേ​ധ​ത്തി‍െൻറ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച​ മ​ല​യോ​ര​ത്തെ ആ​റു പ​ഞ്ചാ​യ​ത്തി​ലും ഒ​രു വി​ല്ലേ​ജി​ലും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്ക​യാ​ണ്. റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലെ കൊ​ല്ല​മു​ള, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണ് ഇ​പ്പോ​ൾ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഇ​വി​ടെ വ​ള​രെ​യ​ധി​കം കൃ​ഷി ഭൂ​മി​ക​ൾ പ ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ചി​ല സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ​പെ​ടും.

സ്ഥി​രം കെ​ട്ടി​ട​മോ ഖ​ന​ന​മോ പാ​ടി​ല്ലെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. ഇ​ത്​ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ദു​രി​ത​ത്തി​ലാ​ക്കും. നേ​ര​ത്തേ പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് തീ​രു​മാ​ന​ങ്ങ​ൾ വൈ​കി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​രി​ൽ​നി​ന്നും ല​ഭി​ച്ച ഉ​റ​പ്പി​ന്മേ​ൽ പ്ര​ദേ​ശ​ത്തെ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ വി​ശ്വ​സി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ താ​മ​സി​ക്കാ​ൻ ത​ട​സ്സ​മി​ല്ലെ​ങ്കി​ലും വീ​ടോ കെ​ട്ടി​ട​ങ്ങ​ളോ നി​ർ​മി​ക്കാ​ൻ​ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ടാ​വു​മെ​ന്ന​താ​ണ് ആ​ശ​ങ്ക. വ​ന അ​തി​ർ​ത്തി വേ​ർ​തി​രി​ക്കു​ന്ന ജ​ണ്ട​ക​ൾ​ക്കു പു​റ​ത്തെ കൃ​ഷി​ഭൂ​മി​കൂ​ടി പ​രി​സ്ഥി​തി​ലോ​ല​മാ​ക്കു​ന്ന​ത് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന്​ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കും.

വ​ന അ​തി​ർ​ത്തി നി​ശ്ച​യി​ച്ച ജ​ണ്ട​ക​ൾ​ക്കു​ള്ളി​ലു​ള്ള വ​ന​പ്ര​ദേ​ശം മാ​ത്ര​മാ​യി​രു​ന്നു ഇ.​എ​സ്.​എ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. എ​ന്നാ​ൽ, പി.​എ​ച്ച്. കു​ര്യ​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ ജി​ല്ല​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തി​ലെ​യും ഒ​രു വി​ല്ലേ​ജി​ലെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. കൃ​ഷി​ഭൂ​മി​ക​ളും തോ​ട്ട​ങ്ങ​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ വ​ന്നാ​ൽ ദോ​ഷ​ക​രമായി ബാധിക്കും. മലയോര കർഷകരുടെ കൈവശഭൂമി വനഭൂമിയാണെന്ന അവകാശവാദം വനം വകുപ്പ് ഉന്നയിക്കാൻ ഇടയാക്കും.

മലയോര കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രശ്നത്തിൽ ഇപ്പോൾ തന്നെ വനം വകുപ്പ് ഇത്തരം തർക്കം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വനം അതിർത്തി പങ്കുവെക്കാത്ത പ്രദേശങ്ങൾക്ക് പോലും പട്ടയം നൽകാൻ വനം വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ട്. വനമേഖലക്ക് പുറത്തുള്ള പ്രദേശം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

സർക്കാറുകൾ റിവിഷൻ ഹരജി നൽകണം –എം.പി

പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റിവിഷൻ ഹരജി നൽകണമെന്ന് ആന്‍റോ ആന്‍റണി എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കർഷകരെ നിരാശയിലാഴ്ത്തുന്നതാണ് വിധി. ജണ്ടയിട്ട് വനം മാത്രം പരിസ്ഥിതിലോലമാക്കി ജനവാസകേന്ദ്രങ്ങളും പ്ലാന്‍റേഷനുകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുന്ന വിജ്ഞാപനമാണ് 2014ലെ മൻമോഹൻസിങ് സർക്കാർ പുറത്തിറക്കിയത്. ഈ വിജ്ഞാപനം എട്ട് വർഷത്തിനിടയിൽ 16തവണ പുതുക്കി. ഇടക്കാല ഉത്തരവായി പുറത്തിറക്കിയതല്ലാതെ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.

ഉമ്മൻ ചാണ്ടി സർക്കാറി‍െൻറ കാലത്ത് നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമീഷൻ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ 123 വില്ലേജുകളിലായി 9993.7 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി കണ്ടെത്തി. ഇതിൽ 9107 സ്ക്വയർ കിലോമീറ്റർ ജണ്ട ഇട്ട വനവും 8867 സ്ക്വയർ കിലോമീറ്റർ സർക്കാർ ചതുപ്പുകളും പുറമ്പോക്കുകളുമായിരുന്നു. 2018ൽ സംസ്ഥാന സർക്കാറും ഈ പ്രശ്നങ്ങളെല്ലാം പഠിച്ചു എന്ന് പറഞ്ഞ് പുറത്തിറക്കിയ ഉത്തരവിൽ 31 വില്ലേജുകളെ ഒഴിവാക്കി ഇ.എസ്.എ 92 വില്ലേജുകളിലായി ചുരുക്കി. ഒഴിവാക്കിയ 31 വില്ലേജുകളിലെ ഫോറസ്റ്റ് ഇ.എസ്.എ 1197 സ്ക്വയർ കിലോമീറ്ററാണ്. അവശേഷിക്കുന്ന 7910 സ്ക്വയർ കിലോമീറ്റർ വനഭൂമിയാണ്. സുപ്രീംകോടതി ഉത്തരവോടെ അത് അസാധുവായി. 2018ൽ ഇടതുമുന്നണി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് 8656 സ്ക്വയർ കിലോമീറ്റർ ഫോറസ്റ്റ് ഇ.എസ്.എ എന്നാണ്. അതനുസരിച്ച് കണക്കാക്കിയാൽ പോലും 1,84,227 ഏക്കർ പരിസ്ഥിതിലോലമാകുമെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

Tags:    
News Summary - Environmental sensitivity zone: To close 10 quarries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.