തിരുവല്ല: ജല വിതരണക്കുഴലിലെ തകരാർ മൂലം പത്ത് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരുന്ന 32 ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. മന്നൻകരച്ചിറ, അംഗനവാടി റോഡ് തറവാട് റോഡ്, ചാലക്കുഴി എന്നീ ഭാഗങ്ങളിൽ നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനാണ് ശനിയാഴ്ച ഉച്ചയോടെ പരിഹാരമായത്. പ്രദേശത്തെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന് പിന്നാലെ അടിയന്തിരമായി പ്രശ്നം പരിഹരിക്കുവാൻ ജലവിതരണ വകുപ്പ് അധികൃതർ കരാറുകാരന് നിർദ്ദേശം നൽകുകയായിരുന്നു. മന്നംകരച്ചിറ ജങ്ഷന് സമീപം ലോഡ് കയറ്റി വന്ന ടോറസ് ലോറി താഴ്ന്നതിനെ തുടർന്ന് പ്രദേശത്തേക്ക് ജലം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയതായിരുന്നു ജലവിതരണം തടസ്സപ്പെടാൻ ഇടയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.