പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗം ഹോക്കിയിൽ ജില്ലക്ക് വെള്ളി മെഡൽ ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന അത്ലറ്റിക്സിൽ ജില്ലക്ക് രണ്ട് വെള്ളിയും ഒരു വെങ്കലവും ലഭിച്ചിരുന്നു. ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരത്തിലും 400 മീറ്ററിലുമാണ് വെള്ളി മെഡൽ. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി അമൽ മനോജാണ് ഡിസ്കസ് ത്രോയിൽ മെഡൽ നേടിയത്. ഷോട്പുട്ടിൽ നേരത്തെ അമൽ വെങ്കല മെഡലും നേടിയിരുന്നു. മാവേലിക്കര ചെറുകോൽ സ്വദേശിയാണ്. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ സ്റ്റെഫിൻ ടൈറ്റസാണ് 400 മീറ്ററിൽ വെള്ളി നേടിയത്. സബ്ജൂനിയർ ബോയ്സ് ഡി സ്കസ് ത്രോയിൽ എം.മനു (കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ) വെങ്കലം നേടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.