പത്തനംതിട്ട: ആശുപത്രി ജീവനക്കാരനെ ദേഹോപദ്രവമേൽപിക്കുകയും ആശുപത്രി പരിസരത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തശേഷം ഒളിവിൽപോയ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ ആറിന് ഓമല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുറിവ് ഡ്രസ് ചെയ്യുന്നതിനിെട നഴ്സിങ് അസി. ശശിയെ രോഗിയോടൊപ്പം വന്ന കുമ്പഴ മണിയൻകുറിച്ചി വീട്ടിൽ ഷംനാദാണ് ആക്രമിച്ചത്.
ഒളിവിൽപോയ പ്രതിയെ വെള്ളിയാഴ്ച നരിയാപുരത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്.കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനൊപ്പം ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2005ൽ കോടതിയിൽ വ്യാജരേഖ ചമച്ചതിന് ഷംനാദിനെതിരെ കേസ് നിലവിലുണ്ട്. വിചാരണവേളയിൽ അന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട എസ്.എച്ച്.ഒ ജി. സുനിൽ, എസ്.ഐമാരായ അലീന സൈറസ്, എ.എസ്.ഐ രാധാകൃഷ്ണൻ, സവി രാജൻ, വിജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.