പത്തനംതിട്ട ജില്ലയില്‍ വോട്ടർമാരുടെ എണ്ണത്തിൽ കുറവ്

പത്തനംതിട്ട: ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ്. അന്തിമ വോട്ടര്‍പട്ടിക പ്രകാരം 10,31,218 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 19,531 വോട്ടര്‍മാരുടെ കുറവാണുള്ളത്. 5779 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഇടംനേടിയത്. 5,42,665 സ്ത്രീ വോട്ടര്‍മാരും 4,88,545 പുരുഷവോട്ടര്‍മാരുമാണ് അന്തിമ പട്ടികയിലുള്ളത്. എട്ട് ഭിന്നലിംഗ വിഭാഗക്കാരും ജില്ലയില്‍നിന്നുണ്ട്.

2227 പ്രവാസി വോട്ടര്‍മാരാണുള്ളത്. ആറന്മുളയില്‍നിന്നാണ് ഏറ്റവും കൂടുതല്‍പേർ -728 പേര്‍. തിരുവല്ലയില്‍നിന്ന് 520ഉം, റാന്നി 362ഉം, കോന്നി 325ഉം, അടൂര്‍ 292ഉം പ്രവാസി വോട്ടര്‍മാരുണ്ട്.തിരുവല്ലയില്‍ ആകെ 2,07,509 വോട്ടര്‍മാരില്‍ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു.

റാന്നിയില്‍ ആകെ 1,88,837 വോട്ടര്‍മാരില്‍ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന രണ്ടുപേരും ഉള്‍പ്പെടുന്നു. ആറന്മുളയില്‍ ആകെ 2,33,026 വോട്ടര്‍മാരിൽ 1,10,348 പുരുഷന്മാരും 1,22,677 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു.

കോന്നിയില്‍ ആകെ 1,98,723 വോട്ടര്‍മാരില്‍ 9,36,333 പുരുഷന്മാരും 1,05,089 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. അടൂരില്‍ ആകെ 2,03,123 വോട്ടര്‍മാരില്‍ 95,021 പുരുഷന്മാരും 1,08,099 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന മൂന്നുപേരും ഉള്‍പ്പെടുന്നു.

Tags:    
News Summary - Decrease in the number of voters in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.