സന്നിധാനത്തെ ആര്യാസ് ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സന്നിധാനത്ത് പാചകവാതക സിലിണ്ടറിന് തീപിടിച്ചു
ശബരിമല: സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. വലിയ നടപ്പന്തലിന് സമീപമുള്ള ഹോട്ടൽ ആര്യഭവനിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിന് മുൻവശത്തായി ലഘുഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന സിലിണ്ടറിനാണ് തീപിടിച്ചത്.
സംഭവത്തെ തുടർന്ന് സമീപത്തെ ബാരിക്കേഡിൽ ക്യൂ നിന്നവരെയും മറ്റ് തീർത്ഥാടകരെയും പൊലീസ് സ്ഥലത്ത് നിന്നും മാറ്റി. ദർശനം കഴിഞ്ഞ് മടങ്ങിയവരെ വലിയ നടപ്പന്തലിൽ പൊലീസ് തടഞ്ഞിരുന്നു. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.