പത്തനംതിട്ട: 18 വയസ്സിന് മുകളില്‍ കോവിഡ് വാക്സിന് എടുത്തവരുടെ കണക്കില്‍ പത്തനംതിട്ട ജില്ല നൂറുശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍ 18ന് മുകളില്‍ പ്രായമുള്ള 8,60,458 പേരാണുള്ളത്. ഇതുവരെ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ ജില്ലയില്‍ 10,00,322 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ചവര്‍ 4,38,426 പേരാണ്.
ജൂണ്‍ ഒന്നിനുശേഷം കോവിഡ് ബാധിതരായ 17,915 പേര് വാക്സിന് സ്വീകരിക്കാനുണ്ട്. ഇവര്‍ക്ക് സമയബന്ധിതമായി വാക്സിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അലര്‍ജി, മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും മറ്റു കാരണങ്ങളാലും വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവരായി 4578 പേരുണ്ട്. 18നും 44നും ഇടയിലുള്ള 3,75,976 പേരില്‍ 3,71,398 പേര് ഒന്നാം ഡോസ് സ്വീകരിച്ചു. 36250 പേര് രണ്ട് ഡോസും സ്വീകരിച്ചു.
45നും 59 നും ഇടയിലുള്ള 2,70,132 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 1,40,463 പേര് രണ്ട് ഡോസും സ്വീകരിച്ചു. 60ന് മുകളില്‍ പ്രായമുള്ള 3,04,232 പേര് ആദ്യഡോസ് സ്വീകരിച്ചു. ഇതില്‍ 2,16,217 പേര് രണ്ട് ഡോസും സ്വീകരിച്ചു.
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും ഡി.എം.ഒ ഡോ. എ.എല്‍. ഷീജയുടെയും വാക്സിനേഷൻ നോഡൽ ഓഫിസർ ഡോ. ആർ. സന്തോഷ് കുമാറിെൻറയും നേതൃത്വത്തില്‍ വാക്സിനേഷന് ലക്ഷ്യം കൈവരിക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.