ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ​​യെ മെംബർ പു​റ​ത്ത​ടി​ച്ച് വീ​ഴ്ത്തി​യ​തായി പരാതി

പ​ത്ത​നം​തി​ട്ട: ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യെ ഓ​ഫി​സി​ൽ സ​ഹ മെം​ബ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി അ​ധ്യ​ക്ഷ അ​ഡ്വ. ദീ​പ​യെ​യാ​ണ് സ​ഹ മെം​ബ​റാ​യ അ​ഡ്വ. ബി​ജു മു​ഹ​മ്മ​ദ് പു​റ​ത്ത​ടി​ച്ച് വീ​ഴ്ത്തി​യ​ത്. പ​രി​ക്കേ​റ്റ ദീ​പ​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ റാ​ന്നി - വ​യ​ല​ത്ത​ല​യി​ലെ ഓ​ഫി​സി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ക്സോ കേ​സി​ലെ പെ​ൺ​കു​ട്ടി​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന്​ ക​ത്ത്​ ​ത​യാ​റാ​ക്കു​ന്ന​തി​നാ​യാ​ണ് മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്നും ഭ​ർ​ത്താ​വി​നൊ​പ്പം ദീ​പ കാ​റി​ൽ ഓ​ഫി​സി​ലെ​ത്തി​യ​ത്.

ഫ​യ​ൽ എ​ടു​ക്കു​ന്ന​തി​ന് ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന സ​ഹ മെം​ബ​ർ അ​ഡ്വ. ബി​ജു മു​ഹ​മ്മ​ദി​നോ​ട് താ​ക്കോ​ൽ ചോ​ദി​ച്ച​േ​പ്പാ​ൾ പ്ര​കോ​പി​ത​നാ​യ ഇ​ദ്ദേ​ഹം പി​റ​കി​ൽ​നി​ന്ന് കൈ​കൊ​ണ്ട് അ​ടി​ച്ച് താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. റാ​ന്നി പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ, കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ അ​ധ്യ​ക്ഷ നാ​ട​കം ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ഡ്വ. ബി​ജു മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.

Tags:    
News Summary - Complaint that the chairperson of the Child Welfare Committee has been ousted by a member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.