Posted On
date_range Updated On
date_range മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം, മർദനം; അഞ്ചുപേർ അറസ്റ്റിൽ
കോന്നി: വഴിയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ കൊക്കാത്തോട് ആദിവാസി കോളനിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അറസ്റ്റിൽ.
കൊക്കാത്തോട് കാട്ടാത്തികോളനിയിൽ താമസക്കാരനായ ശേഖരൻ (47), ശേഖരന്റെ മരുമകൻ അനുരാജ് (30), മകൻ അരുൺ (19), സേതു (18), ഹരീഷ്(31) എന്നിവരാണ് അറസ്റ്റിലായത്. ശേഖരന്റെ അനുജൻ സുനിലിന്റെ പരാതിയിലാണ് നടപടി. പ്രതികൾ റോഡിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടിൽ കയറി മർദിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.