ചെങ്ങന്നൂർ - പമ്പാ റെയിൽപാത; ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന്​ കോഴഞ്ചേരി പഞ്ചായത്ത്

കോ​ഴ​ഞ്ചേ​രി: ചെ​ങ്ങ​ന്നൂ​ർ-​പ​മ്പാ ആ​കാ​ശ റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണം ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി ന​ദീ​തീ​ര​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്​ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ-​പ​മ്പാ ആ​കാ​ശ റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണം ആ​ദ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​പോ​ലെ പ​മ്പാ​ന​ദീ​തീ​ര​ത്തു​കൂ​ടി ത​ന്നെ ക​ട​ന്നു​പോ​ക​ണം.

നി​ല​വി​ൽ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ​ത​ന്നെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടി​ന് സ​മീ​പം മ​ണ്ണ്​ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടു​ണ്ട്. പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ അ​റി​യി​ക്കാ​തെ ക​ല​ക്ട​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത്​ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ വീ​ടും സ്വ​ത്തും ന​ഷ്ട​പ്പെ​ടാ​ത്ത രീ​തി​യി​ൽ വി​ക​സ​നം ന​ട​പ്പാ​ക്ക​ണം. ​

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ റെ​യി​ൽ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ശ​നി​യാ​ഴ്ച പ്ര​സി​ഡ​ന്റ്​ റോ​യി ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ട്​ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി ഫി​ലി​പ് ചെ​യ​ര്‍മാ​നാ​യും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യ ബി​ജോ പി. ​മാ​ത്യു വൈ​സ് ചെ​യ​ർ​മാ​നാ​യും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

മി​നി സു​രേ​ഷ്, ബി​ജി​ലി പി. ​ഈ​ശോ, സാ​ലി ഫി​ലി​പ്, ഗീ​തു മു​ര​ളി, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. റോ​യ്‌​സ​ൺ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ മി​നി ശ്യാം ​മോ​ഹ​ൻ, കു​ര്യ​ൻ മ​ട​യ്ക്ക​ൽ, മാ​ത്യൂ​സ് ജോ​ർ​ജ്, ബാ​ബു വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​രും ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്​ നേ​തൃ​ത്വം ന​ൽ​കും. 

Tags:    
News Summary - Chengannur - Pampa Railway; Kojancherry Panchayat to avoid residential areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.