അഭിജിത്ത്
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട: മോട്ടോർ സൈക്കിളിൽ ഒന്നര കിലോയിലധികം കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഇലവുംതിട്ട മലങ്കാവ് ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത്താണ് (22) അറസ്റ്റിലായത്. ഡാൻസാഫ് സംഘത്തിന്റെയും ഇലവുംതിട്ട പൊലീസിന്റെയും പരിശോധനയിൽ നിരവേൽപടി പുത്തൻപീടിക റോഡിൽനിന്ന് മലങ്കാവിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ വെച്ചാണ് യുവാവിനെ ബൈക്കുമായി പിടികൂടിയത്. ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.