അടൂർ: മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുളള വയോധിക അഭയം തേടി പൊലീസ് സ്റ്റേഷനിൽ. പെരിങ്ങനാട് ചെറുപുഞ്ച മംഗലശ്ശേരിൽ പരേതനായ വിമുക്തഭടൻ എ. രാഘവന്റെ ഭാര്യ ഭാരതിയാണ് സംരക്ഷണം ആവശ്യപ്പെട്ട് അടൂർ പൊലീസിന്റെ സഹായം തേടിയത്. ഇടത് കണ്ണിന് കാഴ്ചക്കുറവും കാൽമുട്ട് തേയ്മാനവും കൈക്കും കാലിനും പെരുപ്പും ഓർമ്മക്കുറവും ഭയവും ഉളള നിലയിലാണ് ഇവർ സ്റ്റേഷനിൽ എത്തിയത്.
മദ്യപിച്ച് എത്തുന്ന ആൺമക്കളുടെ മർദനവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് വീടുവിട്ടതെന്ന് ഭാരതി പറഞ്ഞു. പിങ്ക് പൊലീസിനെ അയച്ച് മക്കളെ വിളിപ്പിക്കാൻ എസ്.ഐ വിപിൻകുമാർ ശ്രമിച്ചെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.
ഒടുവിൽ, പിങ്ക് പട്രോൾ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എം. ബീന, സുനിത, ഗീത എന്നിവരുടെ സാന്നിധ്യത്തിൽ മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികളായ കുടശ്ശനാട് മുരളി, എസ്. മീരാസാഹിബ്, കെ. ഹരിപ്രസാദ് എന്നിവരെത്തി ഭാരതിയെ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.