ഫരീദ
ഖാത്തൂൻ
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി അസം യുവതി അറസ്റ്റിൽ
അടൂർ: ബ്രൗൺ ഷുഗറുമായി അന്തർസംസ്ഥാന വനിതയെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അസം നാഗൗൺ റൗമരി ഗൗൺ പട്ടിയചാപ്പരി ഫരീദ ഖാത്തൂനാണ് (23) അറസ്റ്റിലായത്.
തിങ്കളാഴ്ച എം.സി റോഡിൽ അടൂർ ഏറത്ത് വടക്കടത്തുകാവ് മാതാ ടിംബർ വർക്സിന്റെ മുകളിലത്തെ മുറിയിൽനിന്നാണ് 542 ഗ്രാം ബ്രൗൺ ഷുഗറുമായി ഇവർ പിടിയിലായത്. സി.ഐ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഫിറോസ് ഇസ്മായിൽ, എ.പി. ബിജു, രാജേഷ്, പ്രേം ആനന്ദ്, എസ്. ദീപക്, ഗീതാലക്ഷ്മി, ഷെമീന ഷാഹുൽ, ഡ്രൈവർ ഫ്രിജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.