പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷൻ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 9.47 കോടി രൂപയുടെ ടെൻഡർ നടപടികൾ ഈ മാസം 28ന് പൂർത്തീകരിക്കുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷൻ പൂർണമായും ആധുനികവത്കരിക്കാൻ 22 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ആരംഭിക്കുന്ന പ്രവർത്തനങ്ങളിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം നിർമാണം, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർധിപ്പിക്കൽ എന്നിവക്കായി 5.47 കോടി രൂപയും ലാൻഡ് സ്കേപ്പിങ്ങിനായി 1.05 കോടി രൂപയും ഫർണിച്ചർ വാങ്ങാൻ 33.63 ലക്ഷം രൂപയും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ പൂർണമായും റൂഫിങ് ചെയ്യാൻ 25.93 ലക്ഷം രൂപയും
ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ എന്നിവക്കായി 2.47 ലക്ഷം രൂപയും വൺ സ്റ്റേഷൻ വൺ പ്രോഡക്ട് സ്കീമിനായി 9.66 ലക്ഷം രൂപയും സെറിമോണിയൽ ഫ്ലാഗിനായി 14.11 ലക്ഷം രൂപയും ഇലക്ട്രിഫിക്കേഷനായി 75.87 ലക്ഷം രൂപയും സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സിനായി 93.28 ലക്ഷം രൂപയും ഡിപ്പാർട്ട്മെന്റ് ചാർജായി 36 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.