അടൂർ: അനധികൃതമായി റോഡരിക് ൈകയേറി കച്ചവടം നടത്തിയിരുന്ന വഴിയോര കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ രണ്ട് പഴക്കടകളും ഒരു തട്ടുകടയുമാണ് ഒഴിപ്പിച്ചത്. ട്രാഫിക് നിയന്ത്രണത്തിനും നഗര സൗന്ദര്യത്തിന്റെയും ഭാഗമായിട്ടാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നതെന്ന് അടൂർ നഗരസഭ ചെയർമാൻ കെ. മഹേഷ് കുമാർ പറഞ്ഞു.
വർഷങ്ങളായി ട്രാഫിക് ഉപദേശക സമിതിയും താലൂക്കു വികസ സമിതിയുമൊക്കെ അടൂരിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഭാഗത്തെ കടകൾ ഒഴിപ്പിച്ചുവെങ്കിലും അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ പഴക്കടകൾ ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇത് നഗരസഭ ഭരണ സമിതിയിലും എൽ.ഡി.എഫിനുള്ളിലും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ അടുത്തിടെ നഗരത്തിൽ വരുത്തിയ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ഭാഗത്തെ ബസ് വേയിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒപ്പിച്ച കടകൾ നിൽകുന്ന ഭാഗം കൂടി ഒഴിപ്പിച്ചാൽ മാത്രമേ ട്രാഫിക് ക്രമീകരണം പൂർത്തിയാവുമായിരുന്നുള്ളു.
ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ നടന്ന ഒഴിപ്പിക്കൽ. അടൂർ നഗത്തിൽ ഗവ. യു.പി സ്കൂളിനു മുന്നിലെ നടപ്പാതയിൽ കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ കച്ചവടം ഇപ്പോഴുമുണ്ട്. ഞായറാഴ്ച ദിവസം നടപ്പാതയിൽ നിരവധി വഴിയോര കച്ചവടക്കാർ ഉണ്ട്. ഈ സമയം നടപ്പാതയിൽ കൂടി നടക്കുന്നത് ആളുകൾക്ക് പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.