നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നു
Posted On
date_range Updated On
date_range നടൻ ദിലീപ് ശബരിമല ദർശനം നടത്തി
ശബരിമല: നടൻ ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തി. ദിലീപിന്റെ മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർക്കൊപ്പമാണ് എത്തിയത്. ഞായറാഴ്ച രാത്രി ശബരിമലയിലെത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ തങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും അർപ്പിച്ചു. മേൽശാന്തിയെയും തന്ത്രിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഏറെ നേരം സന്നിധാനത്ത് തങ്ങിയ ശേഷമാണ് ദിലീപ് മലയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.