കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി വിഭാവനം ചെയ്തത് --- കോന്നി: കോടികൾ മുടക്കി നിർമിച്ച കല്ല ജലസേചന പദ്ധതി സംരക്ഷമില്ലാതെ തകരുന്നു. 7,000 കോടി ചെലവഴിച്ച പദ്ധതിയിൽനിന്ന് ആർക്കും ഗുണം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. പ്രധാന കനാലും ഉപകനാലുകളും മാലിന്യകേന്ദ്രമായി മാറി. അതിനാൽ കനാൽ തുറന്നുവിടുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി പലസ്ഥലങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. ഒരോ വർഷവും കനാൽ വൃത്തിയാക്കിയാൽ ചെറിയ പരിഹാരമെങ്കിലും ആകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനും കാർഷിക ആവശ്യങ്ങൾക്കുമായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി വിഭാവനം ചെയ്തത്. പന്തളം പി.ആർ. മാധവൻപിള്ള എം.എൽ.എ ആയിരുന്ന കാലത്താണ് കല്ലട ജലസേചന പദ്ധതി എന്ന ആശയം മുന്നോട്ടുവെച്ചത്. 1961 പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 1986 മെയിൽ കനാൽ ശൃംഖല തീർത്ത് തെന്മലയിൽ അണക്കെട്ട് നിർമിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കോന്നി താലൂക്കുകൾ വഴിയാണ് കല്ലട ജലസേചന പദ്ധതിയുടെ പ്രധാന കനാലുകളും ഉപകനാലുകളും കടന്നുപോകുന്നത്. 53514 ഹെക്ടർ സ്ഥലത്തെ കർഷകർക്ക് ഏറെ ഗുണം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.