കോട്ടയം ജില്ലയിൽ പദ്ധതികൾക്കായി ചെലവഴിച്ചത് 471.13 കോടി

കോട്ടയം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ സംസ്ഥാന പ്ലാൻ പദ്ധതികൾക്കായി ജില്ലയിൽ ഇതുവരെ വിവിധ വകുപ്പുകൾ ചെലവിട്ടത് 247.63 കോടിയെന്ന് ജില്ല വികസന സമിതി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്.100 ശതമാനം കേന്ദ്രസർക്കാർ പിന്തുണയുള്ള പദ്ധതികളിൽ 3.29 കോടി രൂപയും മറ്റു കേന്ദ്രസർക്കാർ പദ്ധതികളിൽ 220.20 കോടി രൂപയും ചെലവഴിച്ചെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം വ്യക്തമാക്കി.

മൊത്തം 471.13 കോടി രൂപയാണ് ചെലവഴിച്ചത്. അനുവദിച്ച തുകയിൽ 12 ഓഫിസുകൾ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. കോട്ടയം ഡിസ്ട്രിക് മിഷൻ കോഓഡിനേറ്റർ, ജില്ല പൊലീസ് മേധാവി, പി.ഡബ്ല്യു.ഡി. ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്സ് എക്‌സിക്യൂട്ടിവ് എൻജീനിയർ, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ, ജല അതോറിറ്റി പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കോട്ടയം,

ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കോട്ടയം, പി.ഡബ്ല്യു.ഡി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് എക്‌സിക്യൂട്ടിവ് എൻജിനീയർ കോട്ടയം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് പ്രോജക്ട് ഓഫിസ് കോട്ടയം, ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ കടുത്തുരുത്തി, എം.വി.ഐ.പി എക്‌സിക്യൂട്ടിവ് എൻജിനീയർ കോട്ടയം, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം എന്നീ ഓഫിസുകളാണ് 100 ശതമാനം അനുവദിച്ച തുക ചെലവഴിച്ചത്. നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

സേവനം നിർത്തിയ പാസ്‌പോർട്ട് സേവാകേന്ദ്രം കോട്ടയത്തുതന്നെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജയ്‌സൺ മാന്തോട്ടം, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 471.13 crore spent on projects in kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.