പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒരാൾ മരിച്ചു. 53 വയസ്സുള്ള കുറ്റപ്പുഴ സ്വദേശിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. 230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്. അടൂര്‍ -18, പത്തനംതിട്ട -12, പന്തളം -10, തിരുവല്ല -ഏഴ് എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ പുതിയ രോഗികൾ. പള്ളിക്കല്‍ -20, കോന്നി -18, പ്രമാടം, ഏനാദിമംഗലം -12, ഏഴംകുളം -10, കടമ്പനാട്, കൊടുമണ്‍, അരുവാപുലം -എട്ട്, വെച്ചൂച്ചിറ -ഏഴ്, കോഴഞ്ചേരി, മൈലപ്ര, ഓമല്ലൂര്‍, ഏറത്ത് -ആറ്, കടപ്ര,കലഞ്ഞൂര്‍, വള്ളിക്കോട്, ഇലന്തൂര്‍ -അഞ്ച്, ഇരവിപേരൂര്‍, അയിരൂര്‍ -നാല്, എഴുമറ്റൂര്‍, കോയിപ്രം, മല്ലപ്പള്ളി, മലയാലപ്പുഴ, റാന്നി അങ്ങാടി, വടശ്ശേരിക്കര, ആറന്മുള -മൂന്ന്, കല്ലൂപ്പാറ, കൊറ്റനാട്, നിരണം,റാന്നി പെരുനാട്, തോട്ടപ്പുഴശ്ശേരി, തണ്ണിത്തോട്, ആനിക്കാട് -രണ്ട്, കവിയൂര്‍, കോട്ടാങ്ങല്‍, പന്തളം-തെക്കേക്കര, പുറമറ്റം, റാന്നി, റാന്നി പഴവങ്ങാടി, സീതത്തോട് -ഒന്ന് എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തു. ജില്ലയില്‍ ഇതുവരെ 48,237 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 42,094 ആണ്. ജില്ലക്കാരായ 5856 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്്. ഇതില്‍ 5556 പേര്‍ ജില്ലയിലും 300 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. വൈദ്യുതി മുടങ്ങും കടമ്മനിട്ട: കെ.എസ്.ഇ.ബി പത്തനംതിട്ട സെക്ഷൻ പരിധിയിൽ വരുന്ന കടമ്മനിട്ട, ഇളപ്പുങ്കൽ, കല്ലേലി, അന്ത്യളൻകാവ്, വായനശാല, തിരുമുറ്റംകളരി, മൗണ്ട് സിേയാൺ കോളജ്, മോസ്കോപടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.