31 വര്‍ഷമായി കാല്‍നടയായി ശബരിമലക്ക്​

ശബരിമല: കാനനവാസനെ ദര്‍ശിക്കുന്നതിന് കായംകുളത്തുനിന്ന് 31 വര്‍ഷമായി കാല്‍നടയായി ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ഥാടക സംഘം ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഇത്തവണ 100ഓളം പേരാണ് സംഘത്തിലുള്ളത്. കോവിഡ് കാലത്തിന് മുമ്പ് വരുമ്പോള്‍ 200 തീര്‍ഥാടകരായിരുന്നു ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. കായംകുളം തീര്‍ഥം പൊഴിച്ചാലുംമൂട് അമ്മന്‍കോവിലില്‍നിന്ന് മാലയിട്ട് 41 ദിവസത്തെ വ്രതവും മറ്റ് അനുഷ്ഠാനങ്ങളും നടത്തിയാണ് എല്ലാ വര്‍ഷവും തീര്‍ഥാടക സംഘം എത്തുന്നത്. ബാബു കോയിപുറത്താണ് ഗുരുസ്വാമി. എട്ട് മുതല്‍ 78 വയസ്സുള്ളവര്‍ വരെ തീര്‍ഥാടക സംഘത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.