പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് നാലുപേർ മരിച്ചു. കവിയൂര്‍ സ്വദേശി (90), ഓമല്ലൂര്‍ സ്വദേശി (78), ഇരവിപേരൂര്‍ സ്വദേശി (84), കടമ്പനാട് സ്വദേശി (71) എന്നിവരാണ് മരിച്ചത്. അടൂര്‍ 11, പന്തളം ആറ്, പത്തനംതിട്ട 21, തിരുവല്ല 13 എന്നിങ്ങനെ നഗരസഭ പരിധികളിൽ രോഗബാധിതരുണ്ട്. ....................... സന്ദീപിൻെറ കൊലപാതകം: ഉന്നതതല അന്വേഷണം വേണം -ബാബു ജോർജ് പത്തനംതിട്ട: പെരിങ്ങരയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊലചെയ്യപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കം ചെയ്യുന്നതിന് ഉന്നതതല അന്വേഷണം വേണെമന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവും മുൻ ഡി.സി.സി പ്രസിഡൻറുമായ ബാബു ജോർജ് ആവശ്യപ്പെട്ടു. സമീപകാലത്ത് തിരുവല്ലയിൽ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയത നിഴലിച്ചിരുന്നു. പ്രതികളിൽ ഒരാൾക്ക് വീടുെവക്കുവാൻ സൗജന്യമായി സ്ഥലം നൽകിയത് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ സി.പി.എം നേതാവാണെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ജില്ലയിൽ എന്തിനും പോരുന്ന അക്രമിസംഘങ്ങളെ സി.പി.എം വളർത്തിയെടുക്കുകയാണ്. സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതിന് പരിശീലനം സിദ്ധിച്ച വളൻറിയർമാരെ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം ആളുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് കൃത്രിമമായി തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് എല്ലാ ബൂത്തുകളിലും വോട്ട് ചെയ്യിക്കുകയാണെന്നും ബാബു ജോർജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.