245 പേര്‍ക്ക് കോവിഡ്; 283രോഗമുക്തർ

* ഒരുമരണം പത്തനംതിട്ട: ജില്ലയില്‍ 245പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. കാവുംഭാഗം സ്വദേശി (73) ആണ്​ മരിച്ചത്​. 283പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 33പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 205പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48പേരുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 94പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 13,424 ആണ്. 2104 പേര്‍ രോഗികളായിട്ടുണ്ട്. 1850 പേർ ഐസൊലേഷനിലാണ്​. 18,820പേര്‍ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്​ച 3186 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1696 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. തിരുവല്ല നഗരസഭയിലെ ചുമത്ര, മുത്തൂര്‍, ആലംതുരുത്തി, കാവുംഭാഗം, അഴിയിടത്തുചിറ, കറ്റോട് എന്നിവിടങ്ങളിലായി 31പേർക്ക്​ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ മുണ്ടുകോട്ടയ്ക്കല്‍, കുലശേഖരപതി, നന്നുവക്കാട്, അഴൂര്‍, വെട്ടൂര്‍ എന്നിവിടങ്ങളിൽ 19പേർക്കും പന്തളം നഗരസഭയിലെ തോന്നല്ലൂര്‍, ചേരിക്കല്‍, കുരമ്പാല, കടയ്ക്കാട്, മുടിയൂര്‍കോണം, മങ്ങാരം എന്നിവിടങ്ങളിലായി 15പേർക്കും രോഗം സ്ഥിരീകരിച്ചു. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂര്‍, കുറവന്‍കുഴി, കുമ്പനാട്, പുല്ലാട് എന്നിവിടങ്ങളിലായി 11പേർക്കും റാന്നി പഞ്ചായത്തിലെ തോട്ടമണ്‍, പുതുശ്ശേരിമല, ഉതിമൂട്, മന്ദിരം എന്നിവിടങ്ങളിലെ 10പേർക്കും രോഗം സ്ഥിരീകരിച്ചു. എല്ലാ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.