220 കെ.വി സബ്സ്റ്റേഷൻ നിര്‍മാണോദ്ഘാടനം

പത്തനംതിട്ട: 220 കെ.വി.ജി.ഐ.എസ് പത്തനംതിട്ട സബ്സ്റ്റേഷന്‍ സാധ്യമാകുന്നതോടെ പ്രസരണ നഷ്ടം കുറക്കുന്നതിനൊപ്പം വിതരണശൃംഖല ശക്തമാക്കി വൈദ്യുതി മേഖല ശക്തിപ്രാപിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സബ്സ്റ്റേഷന്‍ 18 മാസത്തിനകം കമീഷന്‍ ചെയ്യും. നിലവില്‍ ജില്ല ആസ്ഥാനമുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ആലപ്പുഴ ജില്ലയിലെ ഇടപ്പോണ്‍ 220 കെ.വി സബ്സ്റ്റേഷനില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ എന്തെങ്കിലും തടസ്സം നേരിടുന്നപക്ഷം പത്തനംതിട്ടയെ ബാധിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ അഡ്വ. റോഷന്‍ നായര്‍, സുമേഷ് ബാബു, എ.ആര്‍. അജിത്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ PTL 12 KSEB PTA ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷൻ നിര്‍മാണോദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു ............... പൂഴിക്കാട് സ്‌കൂള്‍ ഹൈടെക്കാക്കും -ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം: പൂഴിക്കാട് ഗവ. യു.പി സ്‌കൂളിനെ ഹൈടെക്കാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരുകോടി ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ശിലാ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ യു. രമ്യ, സ്ഥിരംസമിതി അധ്യക്ഷരായ അച്ചന്‍കുഞ്ഞ് ജോണ്‍, അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, രാധ വിജയകുമാര്‍, കെ. സീന, കൗണ്‍സിലര്‍മാരായ മഞ്ജുഷ സുമേഷ്, സൂര്യ എസ്.നായര്‍, ഉഷ മധു, എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 10 POOZHIKKADU പൂഴിക്കാട് ഗവ. യു.പി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാ അനാച്ഛാദനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.