19 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ 19തദ്ദേശ സ്വയംഭരണ സ്വാപനങ്ങളുടെ 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 15 ഗ്രാമപഞ്ചായത്തുകളുടെയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും പദ്ധതി ഭേദഗതിക്കാണ് അംഗീകാരമായത്​. ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്സനും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ അന്നപൂര്‍ണദേവിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറൻസിലൂടെ നടന്ന യോഗത്തില്‍ എ.ഡി.എം അലക്സ് പി.മാത്യു, ഡി.പി.സി അംഗങ്ങള്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. -------- കര്‍ഷകര്‍ക്ക് ആനുകൂല്യം പത്തനംതിട്ട: സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം കാര്‍ഷിക വിളകളായ ഇഞ്ചി, വെറ്റില, പപ്പായ, മാവ്/പ്ലാവ് എന്നിവയുടെ പുതുകൃഷി, പുഷ്പകൃഷി (ഓര്‍ക്കിഡ്/കുറ്റിമുല്ല/ജമന്തി) മണ്ണിര കമ്പോസ്​റ്റ്, സംരക്ഷിത കൃഷി (ഷേഡ്. നെറ്റ്), കൂണ്‍ കൃഷി, പ്രധാനമന്ത്രി കൃഷി സിന്‍ജായി യോജന പദ്ധതിപ്രകാരം പുതിയ കുളങ്ങള്‍, കുളം പുനരുദ്ധാരണം, കുഴല്‍ക്കിണര്‍ എന്നിവ നിര്‍മിക്കുന്നതിനും പമ്പ് സെറ്റ് വാങ്ങുന്നതിനും മറ്റുമുള്ള ആനുകൂല്യം ലഭിക്കുന്നതിനായി കൃഷിവകുപ്പ് ജില്ലയിലെ കര്‍ഷകരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ഈ മാസം 13നകം ബന്ധപ്പെടണം. റാന്നി താലൂക്ക് ആശുപത്രിക്ക് ഒമ്പത് വൻെറിലേറ്ററുകള്‍ പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ എം.എൽ.എയുടെ ഫണ്ടില്‍നിന്ന്​ ഒമ്പത് വൻെറിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88ലക്ഷം രൂപയാണ് അനുവദിച്ചത്. കോവിഡ് രോഗബാധ ഉയരുന്ന സാഹചര്യത്തിലും മറ്റ് അടിയന്തര സാഹചര്യത്തിലും രോഗികള്‍ക്ക് വൻെറിലേറ്റര്‍ സൗകര്യം വേണമെങ്കില്‍ മറ്റു സ്ഥലങ്ങളിലെ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയായിരുന്നു. വൻെറിലേറ്ററുകളുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഗിരിജ മധു അധ്യക്ഷത വഹിച്ചു. പി. ആര്‍. പ്രസാദ്, ബിനോയി കുര്യാക്കോസ്, എം.വി. വിദ്യാധരന്‍, മത്തായി ചാക്കോ, സജി ഇടിക്കുള, രാജപ്പന്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത് എന്നിവര്‍ സംസാരിച്ചു. ചിത്രം റാന്നി താലൂക്ക് ആശുപത്രിയില്‍ വൻെറിലേറ്ററുകളുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.