14 തദ്ദേശ സ്ഥാപനപരിധിയിൽ കോവിഡ്​ ബാധിതരില്ല

പത്തനംതിട്ട: പന്തളം നഗരസഭയടക്കം ജില്ലയിലെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ ഞായറാഴ്ച ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ജില്ലയില്‍ ഞായറാഴ്ച 120 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. പന്തളം നഗരസഭക്കുപുറമെ ആനിക്കാട്, ചെന്നീര്‍ക്കര, ചിറ്റാര്‍, ഏറത്ത്, കലഞ്ഞൂര്‍, കല്ലൂപ്പാറ, കൊടുമണ്‍, കോട്ടാങ്ങല്‍, കുറ്റൂര്‍, മല്ലപ്പുഴശ്ശേരി, നിരണം, സീതത്തോട്​, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലും ഞായറാഴ്ച ആര്‍ക്കും കോവിഡ് കണ്ടെത്തിയില്ല. തിരുവല്ല നഗരസഭപരിധിയില്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണം രണ്ടക്കത്തിലുള്ളത്. ഇവിടെ 12പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 2,06,215 പേര്‍ രോഗബാധിതരായി. 2,03,815 ആളുകള്‍ രോഗമുക്തരായി. 2687പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.