135 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ ആറന്മുള സ്വദേശി (80) മരിച്ചു. നിലവിൽ 1387 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1348 പേര്‍ ജില്ലയിലും 39 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. ............................... ദിവസ വേതനക്കാർ: അഭിമുഖം 21ന് പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് അടിയന്തരങ്ങളിലേക്ക് ആവശ്യമായ ദിവസവേതനക്കാർക്കുള്ള അഭിമുഖം 21ന്​ രാവിലെ 10.30ന് ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചീഫ് എൻജിനീയർ ഓഫിസിൽ നടക്കും. ഡിസംബർ 14ന് പ്രസിദ്ധീകരിച്ച നോട്ടീസിനെ തുടർന്ന് അപേക്ഷ സമർപ്പിച്ചവർക്ക് പങ്കെടുക്കാം. .................... ഹരിത കര്‍മ സേന അവലോകന യോഗം പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കര്‍മ സേന പ്രവര്‍ത്തനം ചർച്ച ചെയ്യുന്നതിന് ബ്ലോക്കുതല അവലോകന യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അന്നമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലു പുന്നക്കാട് അധ്യക്ഷത വഹിച്ചു. അളവില്‍ അധികം സാധനങ്ങള്‍ നല്‍കുന്ന വീടുകളിൽനിന്ന്​ സ്ഥാപനങ്ങളില്‍ അതിന് ആനുപാതികമായി യൂസര്‍ ഫീ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ ദിലീപ് കുമാര്‍ നിർദേശിച്ചു. എല്ലാ പഞ്ചായത്തിലെയും അസി. സെക്രട്ടറിമാര്‍ പഞ്ചായത്തുകളിലെ ഹരിത കര്‍മ സേന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.ഡി.ഒ സി.പി. രാജേഷ്‌കുമാര്‍ സ്വാഗതവ​ും ജി.ഇ.ഒ അംബിരാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.