മലയാലപ്പുഴ - കുമ്പഴ റോഡില്‍ മൈലാടും പാറയ്ക്ക് സമീപം കെ.എസ്.ആര്.ടി.സി. ബസുമായി
കൂട്ടിയിടിച്ച് തകർന്ന കാർ
പത്തനംതിട്ട: മലയാലപ്പുഴ - കുമ്പഴ റോഡില്‍ മൈലാടുംപാറക്ക് സമീപം കാറും കെ.എസ്.ആര്.ടി.സി. ബസും കൂട്ടിയിടിച്ച് 12പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മലയാലപ്പുഴ ക്ഷേത്രദര്‍ശനത്തിനായി എത്തിയ അമ്പലപ്പുഴ സ്വദേശികള്‍ സഞ്ചരിച്ചുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ആറുപേര്‍ക്കും ബസിലുണ്ടായിരുന്നു ആറ് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ കാര്‍ യാത്രികരായ അമ്പലപ്പുഴ വെളിമ്പറമ്പില്‍ വാസുദേവന്‍ (64), ഭാര്യ സുഷമ (62), മകള്‍ ആന്‍സി (38), മകന് ആനന്ദ് (32), ആന്‍സിയുടെ മക്കളായ ശ്രീഹരി (12), ജാന്‍വി (3) എന്നിവരെയും ബസ് യാത്രക്കാരായ മുക്കുഴി ലിങ്കമ്മാള് ഭവനില്‍ ലിങ്കമ്മാള് (50), സുഷമ (62), കടുവാക്കുഴി കിഴക്കേച്ചെരുവില്‍ കൗസല്യ (63), പുതുക്കുളം തോളൂര്‍ വടക്കേക്കരയില്‍ സുലേഖ (42), താഴം കളരിക്കല്‍ പടിഞ്ഞാറ്റേതില്‍ ഗോപകുമാര്‍ (52), മലയാലപ്പുഴ വെട്ടൂര്‍ രമാരാജന്‍ (57), കടുവാക്കുഴി ശിവശൈലത്തില്‍ കമലമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഒമ്പതുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേരെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ച വാസുദേവന്‍, ഇടത് കാലിന് സാരമായി പരിക്കേറ്റ സുഷമ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.