Posted On
date_range Updated On
date_range ചിറ്റാറിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി; 10 കുടുംബങ്ങൾ സി.പി.എമ്മിൽ
ചിറ്റാർ: ചിറ്റാറിൽ കോൺഗ്രസിൽനിന്ന് വീണ്ടും കൂട്ടരാജി. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കട്ടച്ചിറയിൽ 10 കുടുംബം സി.പി.എമ്മിൽ ചേർന്നു.
കട്ടച്ചിറ എസ്.എൻ.ഡി.പി ജങ്ഷനിൽ നടന്ന ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. ഹരിദാസ് മാലചാർത്തി സ്വീകരിച്ചു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.ജി. മുരളീധരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻ പൊന്നുപിള്ള, വാർഡ് മെംബർ ഡി. ശശിധരൻ, ലോക്കൽ കമ്മിറ്റി അംഗം എൻ. രജി, സജീഷ്, പി.ജി. രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റാറിലെ മുതിർന്ന കോൺഗ്രസ് നേതാവും കട്ടച്ചിറ വാർഡ് മെംബറുമായ ഡി. ശശിധരനും കുടുംബവും പരമ്പരാഗത കോൺഗ്രസ് പ്രവർത്തകനായ നീലിപിലാവ് കുളത്തുങ്കൽ ബാവാച്ചനും കുടുംബവും മഹിള കോൺഗ്രസ് നേതാവ് കട്ടച്ചിറ രാജേഷ് ഭവനത്തിൽ ഇന്ദു രാജേഷും കുടുംബവും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.