നാട്​ അമ്പാടിയായി blurb വിവിധ പ്രദേശങ്ങളിൽ ശോഭായാത്രകൾ നടന്നു

പത്തനംതിട്ട: വീഥികളെങ്ങും ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞ്​ ശ്രീകൃഷ്ണ ജയന്തി ആഘോഷം. ആഘോഷ ഭാഗമായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രകളിൽ അമ്പാടിക്കണ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ ബാലികബാലന്മാരും അമ്മമാരും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുവടുവെച്ച്​ നീങ്ങിയ വര്‍ണശബളമായ ശോഭായാത്രകളില്‍ വലിയ ജനസഞ്ചയം പങ്കെടുത്തു. പത്തനംതിട്ട നഗരത്തില്‍ വിവിധ ശോഭായാത്രകള്‍ ജില്ല സ്റ്റേഡിയത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്ര അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി. പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ പ്രമുഖന്മാരായ അജയന്‍, സുരേഷ്, രാജീവ്, സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മഹാശോഭായാത്രയെ സ്വീകരിക്കാന്‍ കടന്നുപോയ വീഥികളില്‍ ജനങ്ങള്‍ കാത്തുനിന്നു. വിവിധ വ്യാപാരശാലകളുടെ നേതൃത്വത്തില്‍ ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് ദാഹജലം വിതരണം ചെയ്തു. നഗരത്തില്‍ ഉറിയടിയും അരങ്ങേറി. ശോഭായാത്ര ശ്രീധര്‍മ ശാസ്ത ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു. PTL 14 THOLILE KANNAN വടശ്ശേരിക്കരയിൽ നടന്ന ശോഭായാ​ത്ര PTL 11 UNNIKANNAN ARANMULA ശോഭായാത്രയിൽ അണിചേരാൻ കാത്തിരിക്കുന്ന ഉണ്ണിക്കണ്ണന്മാർ. ആറന്മുളയിൽ നിന്നുള്ള ദൃശ്യം PTL 12 PATHANAMTHITTA SOBHA പത്തനംതിട്ടയിൽ നടന്ന ശോഭായാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.