അടൂർ: പെരിങ്ങനാട് പതിനാലാം മൈലില്‍ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഒരുങ്ങി. ഈ മാസം ഏഴിന് വൈകീട്ട് നാലിന് മന്ത്രി ജി.ആര്. അനില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. ആേൻറാ ആൻറണി എം.പി മുഖ്യാതിഥിയായിരിക്കും. --------- നവോദയ പ്രവേശനം പത്തനംതിട്ട: ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04735-265246. ഹെല്‍പ്പ് ഡെസ്ക്: 9591196535. ------ സാക്ഷ്യപത്രം സമര്‍പ്പിക്കണം അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ വിധവ പെന്ഷന്, അവിവാഹിത പെന്ഷന് വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കൾ പുനര്‍വിവാഹിത അല്ല, വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031. പ്രമാടം: ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷനും അവിവാഹിത പെന്‍ഷനും വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം ഈ മാസം 20ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2242215. എഴുമറ്റൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്നും 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് വാങ്ങുന്നവര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന സാക്ഷ്യപത്രവും വിധവ പെന്ഷന് വാങ്ങുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പുനര്വിവാഹിതയല്ലായെന്ന സാക്ഷ്യപത്രവും വില്ലേജ് ഓഫിസറില്‍ നിന്നോ, ഗസറ്റഡ് ഓഫിസറില്‍ നിന്നോ വാങ്ങി ഈ മാസം 20നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2650528.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.