കാർഷിക ഗ്രാമവികസന ബാങ്ക്​ ഹെഡ്​ ഓഫിസ്​ ഉദ്​ഘാടനം 26ന്​

പത്തനംതിട്ട: മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്​ ഹെഡ്​ ഓഫിസിന്‍റെ ഉദ്​ഘാടനം 26ന്​ ഉച്ചക്ക്​ 2.30ന്​ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ബാങ്ക്​ പ്രസിഡന്‍റ്​ ഡോ. സജി ചാക്കോ അധ്യക്ഷത വഹിക്കും. പ്രഫ. പി.ജെ. കുര്യൻ സമ്മേളനം ഉദ്​ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി സ്​​ട്രോങ്​​ റൂം ഉദ്​ഘാടനം നിർവഹിക്കും. മാത്യു ടി. തോമസ്​ എം.എൽ.എ മികച്ച കർഷകരെ ആദരിക്കും. പ്രമോദ്​ നാരായണൺ എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ ഡോ. സജി ചാക്കോ, കൺവീനർ തോമസ്​ ടി. തുരുത്തിപ്പള്ളി, തോമസ്​ ജേക്കബ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.