പന്തളത്ത് അമൃത് 2 പദ്ധതിക്ക് ഭരണാനുമതി

പന്തളം: പന്തളം മുനിസിപ്പാലിറ്റികളിൽ അമൃത് 2 പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 14.8 കോടി പദ്ധതിക്കായി ഉപയോഗിക്കും. നിലവിലെ ജല ശുദ്ധീകരണ ശാലയിൽനിന്ന് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. വാട്ടർ കണക്ഷനും നിലവിലുള്ള കണക്ഷനുകൾക്ക് അധിക പ്രയോജനവും ലഭ്യമാക്കുന്നത് ഉൾപ്പെടെ 7977 വീടുകളിൽ കുടിവെള്ളം എത്തിക്കാൻ ഇതുവഴി സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.