അടൂർ: കനത്ത മഴയിൽ അടൂർ താലൂക്കിൽ 19 വീടുകൾക്ക് നാശനഷ്ടം. 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 148 കുടുംബങ്ങളിെല 448 പേരാണ് ക്യാമ്പുകളിലുള്ളത്. പള്ളിക്കൽ തെങ്ങമം ഭാഗത്ത് ആറ് വീടുകളിൽ വെള്ളം കയറി. ശ്രീവിലാസം കൃഷ്ണകുമാരിയുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞുവീണ് വീടിന് ഭാഗികനാശം സംഭവിച്ചു. ഏഴംകുളം പതിനാറാം വാർഡിൽ ഉടയാൻെറ കിഴക്കേതിൽ വീട്ടിൽ തങ്കമ്മക്ക് (75) വീടിൻെറ മേൽക്കൂര വീണ് പരിക്കേറ്റു. ഏനാദിമംഗലത്ത് നാല് വീടുകൾക്ക് നാശം സംഭവിച്ചു. 46 വീടുകളിൽ വെള്ളം കയറി. ചളിവെള്ളം ഇറങ്ങി നിരവധി വീടുകളിലെ കിണറുകൾ മലിനമായി. അടൂരിൽ ഭിത്തിയിടിഞ്ഞും മറ്റുമായി അഞ്ച് വീടുകൾക്ക് നാശമുണ്ടായി. ചിരണിക്കലിൽ കിണറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഏറത്ത് ഗ്രാമപഞ്ചായത്തിൽ ശ്രീനാരായണപുരം, ചാത്തന്നൂപ്പുഴ, തുവയൂർ വടക്ക് ഭാഗങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയിലുമായാണ് സംഭവം. ഏറത്ത് വില്ലേജ് ഓഫിസർ എം.ജെ. ബിജു കിണർ ഇടിഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ചു. PTL ADR Disaster ഏഴംകുളം 16ാം വാർഡിൽ ഉടയാൻെറ കിഴക്കേതിൽ വീട്ടിൽ തങ്കമ്മയുടെ വീടിൻെറ മേൽക്കൂര തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.