സ്ലാബ് തകർന്നു; വഴിമുട്ടി 15 കുടുംബങ്ങൾ

തിരുവല്ല: വീടുകളിലേക്കുള്ള വഴിയിലെ സ്ലാബുകൾ തകർന്നതുമൂലം വാഹനം ഉൾപ്പെടെ തോട്ടിൽ വീഴുമെന്ന ആശങ്കയിൽ പരുമല കുറുമ്പേശ്വരം ഭാഗത്തെ 15 കുടുംബങ്ങൾ. കടപ്ര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ വഴിയാണ് തകർന്നത്. കുറുമ്പേശ്വരം തോടിനു മുകളിൽ കാൽനൂറ്റാണ്ട് മുമ്പാണ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് പ്രദേശവാസികൾക്കായി 300 മീറ്റർ നീളത്തിലും അഞ്ചടി വീതിയിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നിർമിച്ചത്. 10 വർഷമായി സ്ലാബുകൾ ഓരോന്നായി തകർന്നു. ചില ഭാഗങ്ങളിൽ വലിയകുഴികൾ രൂപപ്പെട്ടു. സ്ലാബുകൾ പലതും വിണ്ടുകീറി. ഇതോടെ ഇരുചക്ര വാഹന യാത്രപോലും ദുഷ്​കരമായി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഓട്ടോകൾക്കുപോലും എത്താനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഥല പരിചയമില്ലാത്ത നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് കുഴിയിൽ വീണ് പരിക്കേറ്റതായും നാട്ടുകാർ പറഞ്ഞു. വെള്ളം പൊങ്ങിയാൽ വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും നിരന്തരം പരാതികൾ നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.