മാരാമണ്‍ കണ്‍വെന്‍ഷൻ ഫെബ്രുവരി 13മുതല്‍: ഒരുക്കം തുടങ്ങി

തിരുവല്ല: 127ാമത് മാരാമൺ കൺവെൻഷന് ഒരുക്കം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. മാർത്തോമ സഭയുടെ ചുമതലയിൽ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തി‍ൻെറ നേതൃത്വത്തിൽ ഫെബ്രുവരി 13മുതൽ 20 വരെ പമ്പ മണൽപ്പുറത്ത് നടക്കുന്ന മഹായോഗത്തി​ൻെറ വിജയത്തിനായി 24 സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. റവ. ജിജി മാത്യൂസ് ജനറൽ കൺവീനറും അനീഷ് കുന്നപ്പുഴ, അജി അലക്സ്, ലിറ്റീഷ തോമസ്, സെൻ മോൻ വി.ഫിലിപ്,സജി വളവിനാൽ , ഷിജു അലക്സ്, റവ. ജോജി തോമസ്, മാത്യു ടി.എബ്രഹാം, സാലി ലാലു, അജി അലക്സ് , റവ. സജി.പി. സൈമൺ, ജേക്കബ് ശാമുവേൽ , റവ.ജോജി തോമസ്, റവ. അലക്സ് കെ. ചാക്കോ , ഡോ. ജോർജ് മാത്യു, റവ. അശീഷ് തോമസ് ജോർജ് , കെ. ഷിജു അലക്സ്, ഡാനിയൽ തോമസ്, റവ. ജോൺ മാത്യു, റവ. ജേക്കബ് തോമസ്, പ്രഫ. ഡോ കെ. ഡാനിയേൽ കുട്ടി, റവ. ഷിജു റോബർട്ട് , റവ. മോൻസി പി.ജേക്കബ്, റവ. സജി പി.സി എന്നിവർ വിവിധ കമ്മിറ്റി കൺവീനർമാരുമാണ്​. മണൽപ്പരപ്പിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ പണി ഉടൻ ആരംഭിക്കും. പന്തലി​ൻെറ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനും ആവശ്യമായ ഓലകൾ നൽകുന്നതിനും താൽപര്യമുള്ളവർ 30ന് മുമ്പ്​ സുവിശേഷ പ്രസംഗസംഘം ഓഫിസിൽ അറിയിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ റവ. ജിജി മാത്യൂസ്, പ്രഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, റവ. സജി പി.സൈമണ്‍, ജേക്കബ് ശാമുവേല്‍, അജി അലക്‌സ്, അനീഷ് കുന്നപ്പുഴ, ഡോ. ജോര്‍ജ് മാത്യു, സാലി ലാലു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.