ബാലസൗഹൃദമാകാന്‍ ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

പത്തനംതിട്ട: ബാലസൗഹൃദ ഇടമാക്കാന്‍ ജില്ലയില്‍നിന്ന് 11 തദ്ദേശ ഭരണസ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. നെടുമ്പ്രം, കുറ്റൂര്‍, ഇരവിപേരൂര്‍, മല്ലപ്പള്ളി, റാന്നി പെരുനാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്പനാട്, മലയാലപ്പുഴ, പന്തളം തെക്കേക്കര, തിരുവല്ല നഗരസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് 175ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാലസൗഹൃദ ഇടമാക്കുന്നതിന് കിലയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതി​ൻെറ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കുട്ടികളുടെ അതിജീവനം, വികസനം, പങ്കാളിത്തം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടത്തിയത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അധ്യക്ഷരടക്കം ഏഴുപേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കില ജില്ല ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ്കുമാര്‍, കില ആർ.ജി.എസ്.എ ജില്ല കോഓഡിനേറ്റര്‍ ധീരജ് ദിവാകരന്‍, സൻെറര്‍ കോഓഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കില സംസ്ഥാന ഫാക്കല്‍റ്റിമാരായ ആശ ജോസ്, വിനീത വിന്‍സൻറ്​, ഡോ. രാഹുല്‍, അഖില്‍, അച്ചാമ്മ സിറിയക്, ഷീല എന്നിവര്‍ ക്ലാസ് നയിച്ചു. .................................. ഫോട്ടോ PTL 10 IYER കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തി​ൻെറ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കുന്നു ഫോട്ടോ PTL 16 NREG എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഹെഡ് പോസ്​റ്റ് ഓഫിസ്​ പടിക്കൽ നടത്തിയ ധർണ യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു ചി​ത്രം PTL 17 CHINCHU പ്രളയക്കെടുതിയില്‍ നാശനഷ്​ടം സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്​ടപരിഹാരത്തി​ൻെറ ആദ്യഘട്ട ജില്ലതല വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.