എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ​ 10,627 വിദ്യാർഥികൾ

പത്തനംതിട്ട: ജില്ലയിൽ 10,627 വിദ്യാർഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. പ്ലസ് ടു പരീക്ഷ ഈ മാസം 30നും ജില്ലയിൽ 31നും ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. ജില്ലയിൽ 166 കേന്ദ്രങ്ങളിലായി 5068 പെൺകുട്ടികളും 5559 ആൺകുട്ടികളുമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. തിരുവല്ല ഉപജില്ലയിൽ 3779 വിദ്യാർഥികളും പത്തനംതിട്ട ഉപജില്ലയിൽ 6848 വിദ്യാർഥികളും പരീക്ഷ എഴുതും. ഇത്തവണ രാവിലെയാണ് പരീക്ഷ നടക്കുന്നത്. തിരുവല്ല എം.ജി.എം സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്. വ്യാഴാഴ്ച വൈകീട്ട് എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ജില്ലയിലെത്തി. 29 ക്ലസ്റ്ററുകളായാണ് ചോദ്യ പേപ്പർ സൂക്ഷിക്കുന്നത്. പരീക്ഷയു‌ടെ അന്ന് രാവിലെ മാത്രമേ ചോദ്യപേപ്പർ സ്കൂളിന് കൈമാറുകയുള്ളൂ. എല്ലാ വർഷവും എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടുന്ന ജില്ല കൂടിയാണ് പത്തനംതിട്ട. ഹയർ സെക്കൻഡറി പരീക്ഷക്ക്​ 12,500 കുട്ടികളാണുള്ളത്. പെൺകുട്ടികൾ 6095, ആൺകുട്ടികൾ 6405. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നതിൽ മൂന്നാംസ്ഥാനത്താണ് ജില്ല. 106 കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.