തിരുവല്ല: ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാറിൻെറ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തിരുവല്ല മാര്‍ത്തോമ കോളജില്‍ ജോബ് ഫെയര്‍ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിൻെറ െഡവലപ്മൻെറ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിൽ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. ജോബ് ഫെയര്‍ വലിയ തുടര്‍പ്രവര്‍ത്തനത്തിൻെറ തുടക്കമാണ്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍. ജോബ് ഫെയറില്‍ ജോലിക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക് തൊഴില്‍ ദാതാക്കളില്‍നിന്ന് ഫീഡ്ബാക് സ്വീകരിച്ച് ആവശ്യമായ പരിശീലനം നല്‍കി തൊഴിലുകള്‍ക്ക് പ്രാപ്തരാക്കും. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുസരിച്ചുള്ള തൊഴില്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. നൂറോളം കമ്പനികളാണ് ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മുഖേന ജോബ് ഫെയറില്‍ പങ്കെടുത്തത്. ഫുള്‍ ടൈം-പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സൻ ബിന്ദു ജയകുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, മാര്‍ത്തോമ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വർഗീസ് മാത്യു, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. രജിനോള്‍ഡ് വർഗീസ്, ജില്ല സ്‌കില്‍ കമ്മിറ്റി കണ്‍വീനര്‍ പി. സനല്‍ കുമാര്‍, ജില്ല കൗണ്‍സില്‍ ഇന്നവേഷന്‍ അംഗം റെയിസന്‍ സാം രാജു, ഡോ. രഞ്ജിത്ത് ജോസഫ് ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 VEENA JOB തിരുവല്ല മാര്‍ത്തോമ കോളജില്‍ ജോബ് ഫെയറിൻെറ ജില്ലതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.