എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 7ആം വാര്‍ഡ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ്​ കണ്‍വെന്‍ഷന്‍ വൃന്ദാവനത്ത് ഞായറാഴ്ച നടക്കും. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. വാര്‍ഡ്​ അംഗമായിരുന്ന അഡ്വ. മനോജ് ചരളേല്‍ ദേവസ്വം ബോര്‍ഡ്​ അംഗമായതിനാല്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റോബി എബ്രഹാം കോട്ടയിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥി. പതിനേഴിനാണ് വോട്ടെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.